കുന്ദമംഗലം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിനെ മുൻ എം.എൽ.എ കാരാട്ട് റസാഖ് അനുമോദിച്ചു. കൊടുവള്ളി മണ്ഡലത്തിൽ കാരാട്ട് റസാഖ് നടപ്പിലാക്കിയിരുന്ന ക്രിസ്റ്റൽ വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായിട്ടാണ് മുൻ എം.എൽ.എ സ്‌കൂളിൽ എത്തിയത്.