കോഴിക്കോട് : കൊവിഡ് അനന്തമായി നീളുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാപനങ്ങൾ ദിവസവും തുറക്കാനുള്ള അനുമതി നൽകണമെന്ന് മലബാർ ഡവലപ്മെന്റ് കൗൺസിലിന്റെയും വയനാട് ചേംബർ കോമേഴ്സിന്റെയും ആഭിമുഖ്യത്തിൽ ചേർന്ന അംഗ സംഘടനകളുടെ സംയുക്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു.
പലതവണ അഭ്യർത്ഥിച്ചിട്ടും സർക്കാരിൽനിന്ന് കെട്ടിടനികുതി , ലൈസൻസ് ഫീസ് ഇളവ് നൽകിയില്ലെന്ന് സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു.
ഷെവലിയർ സി.ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു.