കുന്ദമംഗലം: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കുരുവട്ടൂർ രാജീവ്ജി ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കോണോട്ട് എ.എൽ.പി സ്കൂളിൽ മുൻ വാർഡ് മെമ്പർ തൂമ്പറ്റ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി. ബാവക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക സീന, സൊസൈറ്റി ഭാരവാഹികളായ കെ. കെ. പ്രമോദ്കുമാർ, സത്യൻ പുതുക്കുടി, സുനിൽകുമാർ, സി. ടി. ബിനോഷ്, ശ്രീകേഷ്, കാനാത്ത്ചന്ദ്രൻ, സന്തോഷ്‌ തായോടിയിൽ, സുനിൽകുമാർ, പ്രമോദ്, റഷീദ്, മുഹമ്മദ്‌.ടി, മുഹമ്മദ്‌അലി, മോളി, ഷിജി, ചെന്നിലേരി റസിയ എന്നിവർ പ്രസംഗിച്ചു.