കോഴിക്കോട് : ഓണത്തെ വരവേൽക്കാൻ പൊതുവിതരണ വകുപ്പ് സജ്ജമാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ.
അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണമെന്നും സിവിൽ സപ്ലൈസ് വകുപ്പ്, സപ്ലൈകോ ഓഫീസർമാരുടെ ജില്ലാതല യോഗത്തിൽ മന്ത്രി പറഞ്ഞു.
വാതിൽപ്പടി വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും സൗജന്യ ഓണക്കിറ്റ് വിതരണത്തിനാവശ്യമായ ഒരുക്കങ്ങൾ വേഗത്തിലാക്കാനും മന്ത്രി നിർദേശിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് പകുതിയോടെ ഓണച്ചന്തകൾ ആരംഭിക്കും.
ഓൺലൈനായി നടന്ന യോഗത്തിൽ സപ്ലൈകോ റീജ്യണൽ മാനേജർ എൻ. രഘുനാഥ്, ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ കെ. മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, ഡിപ്പോ മാനേജർമാരായ രജനി കെ.കെ, സുമേഷ് പി.കെ, താലൂക്ക് സപ്ലൈ ഓഫീസർമാരായ ശ്രീജ എൻ.കെ, സജീവൻ ടി.സി, ഫൈസൽ പി, കെ.മുരളീധരൻ, ഉഷാകുമാരി എന്നിവർ പങ്കെടുത്തു.