കോഴിക്കോട്: സാധനങ്ങൾ ഗുണനിലവാരം ഉറപ്പ് വരുത്തി പരിശോധിച്ച് തിരഞ്ഞെടുക്കാനായി വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നും കൊവിഡ് നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി.സനീബ് കുമാർ , ഇ. ദിനചന്ദ്രൻ നായർ,വെളിപാലത്ത് ബാലൻ, സാബു മാത്യു, രാജൻ മണ്ടൊടി, ശോഭ.സി.ടി., വനജ ചീനം കുഴിയിൽ, മനോജ്. സി.കെ., കെ.മാധവൻ ,ശാരദാ ശ്രീധർ,ടി.സി.അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു.