പേരാമ്പ്ര: റവന്യു മന്ത്രി കെ.രാജൻ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ആവള നാരായണന്റെ വീട് സന്ദർശിച്ചു. കുടുംബാഗങ്ങളും കെ.നാരായണ കുറുപ്പ് തുടങ്ങിയവരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പാർട്ടി നേതാക്കളായ കെ.കെ. ബാലൻ, പി.ഗവാസ്, സി. ബിജു, ടി.എം.ശശി എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.