1
പഴയ കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുന്നു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകരായ പി.പി.കെ.മൊയ്തു, കിളയിൽ മൊയ്തീൻ എന്നിവരെ ആദരിച്ചു. അടുക്കത്ത് വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി അബ്ദുൾ റസാഖ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ സുരേന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ചു. കുഞ്ഞിമൂസ്സ ഹാജി ഫൗണ്ടേഷൻ ഷീൽഡ് കിളയിൽ രവിന്ദ്രനും എൻ.കെ കുഞ്ഞബ്ദുല്ലയും ചേർന്ന് സമർപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കോരങ്കോട്ട് ജമാൽ ഉദ്ഘാടനം ചെയ്തു. വി.എം ചന്ദ്രൻ, ഡി.കെ മുഹമ്മദ്, എം.കെ ഇബ്രാഹീം, സുമേഷ് വി.കെ, സലാം കെ. പി , പി.പി.കെ നവാസ്, സുബൈർ ടി.പി, ഫിറോസ് കെ, ഫൈനാസ് എന്നിവർ പ്രസംഗിച്ചു.