കോഴിക്കോട് : കോഴി ഇറച്ചി വില്പന ശാലകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ താലൂക്ക്തല സ്‌ക്വാഡ് പരിശോധന ഊർജിതമാക്കുന്നു. കോഴി ഇറച്ചിയുടെ വില ക്രമാതീതമായ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന.

അമിതവില ഈടാക്കുന്നതായി കണ്ടെത്തിയാൽ വിൽപനശാല ഉടമകൾക്കെതിരെ അവശ്യസാധന നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.