കോഴിക്കോട്: ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ ഓണം ബക്രീദ് മേളയ്ക്ക് തുടക്കമായി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഖാദി തുണിത്തരങ്ങളുടെയും ഗ്രാമ വ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ഇത്തവണ മേളയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഖാദി കോട്ടൺ തുണിത്തരങ്ങൾക്ക് 30 ശതമാനവും , ഖാദി സ്പൺ സിൽക്ക് റീൽഡ് സിൽക്ക് എന്നിവയ്ക്ക് 50 ശതമാനവും ഫർണിച്ചറുകൾ കരകൗശലവസ്തുക്കൾ എന്നിവയ്ക്ക് 10 ശതമാനം കിഴിവും ലഭിക്കും.തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 20 ന് മേള സമാപിക്കും.