കോഴിക്കോട് : കഴിഞ്ഞ പത്തുമാസമായി നൽകിയ ഭക്ഷ്യധാന്യക്കിറ്റിന് കമ്മീഷനില്ലാതെ നട്ടംതിരിയുകയാണ് സംസ്ഥാനത്തെ റേഷൻ വിതരണക്കാർ.ഇനിയും കമ്മീഷൻ ലഭിക്കാത്ത പക്ഷം റേഷൻ വ്യാപാരികൾ പ്രതീകാത്മകമായി ആത്മഹത്യാ സമരം നടത്തുമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ പറഞ്ഞു.
40 കോടി രൂപയാണ് റേഷൻ കട ഉടമകൾക്ക് ലഭിക്കാനുള്ളത്. ഓരോ റേഷൻ വ്യാപാരികൾക്കും 25000 മുതൽ 60000 രൂപ വരെ ലഭിക്കാനുണ്ട്. ഈ പണം ഓണത്തിനു കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു. ഓരോ കുടുംബവും. ഈ വിഷയം മന്ത്രി സഭയുടെ പരിഗണനക്ക് വെക്കാൻ ഭക്ഷ്യ മന്ത്രി തയ്യാറാകണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ റേഷൻ വ്യാപാരികൾക്ക് അനുകൂലമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി നേരിടും. കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.എല്ലാ മാസവും 15ന് മുമ്പായി റേഷൻ സാധനങ്ങൾ കടയിൽ എത്തിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കും എന്നാണ് മന്ത്രി പറയുന്നത്. മറ്റു സംസ്ഥാനങ്ങൾ തലേ മാസം അവസാനത്തോടെ തന്നെ കടകളിൽ സ്റ്റോക്ക് എത്തിക്കും. ഓരോ മാസത്തേയും റേഷനും കിറ്റും അതാതു മാസം തന്നെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെും അദ്ദേഹം ആവശ്യപ്പെട്ടു.കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുളള 40 കോടി രൂപ ഉടൻ വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് 26ന് സപ്ലൈക്കോ ഓഫീസുകളിൽ ധർണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് മാസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിന്റെ കമ്മീഷൻ തുക നൽകിയില്ലെങ്കിൽ റേഷൻ വ്യാപാരികൾ പ്രതീകാത്മകമായി ആത്മഹത്യാ സമരം നടത്തും.
ബേബിച്ചൻ
ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ്
ദേശീയ ജനറൽ സെക്രട്ടറി
കമ്മീഷൻ തുകയായി നൽകാനുള്ളത് 40 കോടി