കോഴിക്കോട്: ബേപ്പൂർ സമ്പൂർണ ഭിന്നശേഷി സൗഹൃദ മണ്ഡലമാകാൻ ഒരുങ്ങുന്നു.സാമൂഹികാന്തരീക്ഷം ഭിന്നശേഷിക്കാരെ കൂടി ഉൾക്കൊള്ളുന്ന രീതിയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സർവേയും വിവരശേഖരണവുമാണ് ആദ്യഘട്ടത്തിൽ.. മണ്ഡലത്തിലെ അർഹരായ ഭിന്നശേഷിക്കാർക്കെല്ലാം മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റും ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരുടെ അവകാശ - ആനുകൂല്യങ്ങൾ ലഭ്യമാക്കും. മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയൊക്കെ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടിയുണ്ടാവും.