news
ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്നലെ ഫറോക്ക് കോമൺവെൽത്ത് ടൈൽസ് ഫാക്ടറിയും പരിസരവുംസന്ദർശിച്ചപ്പോൾ

കോഴിക്കോട്: ടൂറിസം സാദ്ധ്യത തേടി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്നലെ ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും പരിസരവും സന്ദർശിച്ചു.
വർഷങ്ങളുടെ പഴക്കവും പ്രൗഢിയുമുള്ള കമ്പനി കെട്ടിടവും പരിസരവും എങ്ങനെ ഉപയോഗപ്പെടുത്താനാവുമെന്ന് നേരിട്ട് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ബേപ്പൂർ ടൂറിസം പദ്ധതിയുടെ ഭാഗമായി കോമൺവെൽത്ത് ടൈൽ കമ്പനിയും പരിസരവും സംരക്ഷിക്കുന്ന കാര്യം പരിഗണിക്കും.സഞ്ചാരികളെ ആകർഷിക്കുംവിധമുള്ള നിർമ്മിതികളാണ് ഇവിടത്തേത്.

സന്ദർശനവേളയിൽ തൊഴിലാളികളുമായും മന്ത്രി സംവദിച്ചു. ആർക്കിടെക്ട് വിനോദ് സിറിയക്, കോമൺവെൽത്ത് ടൈൽസ് കമ്പനി മാനേജർ പി.കെ ശ്രീകുമാർ എന്നിവരുമുണ്ടായിരുന്നു.