n-venu

കോഴിക്കോട്: കെ.കെ. രമ എം.എൽ.എയുടെ മകൻ അഭിനന്ദിനും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണുവിനും നേരെ വധഭീഷണി. റെഡ് ആർമി / പി.ജെ ബോയ്‌സ് എന്ന പേരിൽ അയച്ച ഭീഷണിക്കത്ത് എം.എൽ.എ ഓഫീസിൽ മൂന്ന് ദിവസം മുമ്പാണ് ലഭിച്ചത്. പാർട്ടി നേതാക്കൾ തിങ്കളാഴ്ച കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി.

കോഴിക്കോട് മിഠായിത്തെരുവിൽ നിന്ന് പോസ്റ്റ് ചെയ്ത കത്ത് എൻ.വേണുവിനെ അഭിസംബോധന ചെയ്താണ് തുടങ്ങുന്നത്. ''ചന്ദ്രശേഖരനെ ഞങ്ങൾ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ 100 വെട്ട് വെട്ടി തീർക്കും. രമയ്ക്ക് സ്വന്തം മകനെ അധികകാലം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ ചിതറിക്കും"- എന്നാണ് കത്തിലെ ഭീഷണി. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് ഞങ്ങൾ ക്വട്ടേഷൻ ഏറ്റെടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ഞങ്ങൾ ചെയ്യുക. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ടി.പി യെ കൊല്ലാൻ കാരണമെന്നും കത്തിലുണ്ട്.

ഭീഷണിക്കത്തിനെക്കുറിച്ച് ഗൗരവമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കെ.കെ. രമ പറഞ്ഞു. മിഠായിത്തെരുവിലും പരിസരത്തും ഇഷ്ടംപോലെ സി.സി ടി.വി കാമറകൾ ഉണ്ടല്ലോ. ഇവ പരിശോധിച്ചാൽ തന്നെ ആരാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസിന് കണ്ടെത്താൻ സാധിക്കും.

എന്നെ പേടിപ്പിക്കാൻ നോക്കേണ്ട. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഇനിയും പറയുമെന്ന് രമ പറഞ്ഞു.

വ​ധ​ഭീ​ഷ​ണി​ ​ഗൗ​ര​വ​മാ​യി
അ​ന്വേ​ഷി​ക്ക​ണം​:​ ​ആ​ർ.​എം.​പി.ഐ

കോ​ഴി​ക്കോ​ട്:​ ​ആ​ർ.​എം.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​വേ​ണു​വി​നും​ ​ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്റെ​ ​മ​ക​ൻ​ ​അ​ഭി​ന​ന്ദി​നും​ ​നേ​രെ​ ​വ​ധ​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തി​യ​തു​ ​സം​ബ​ന്ധി​ച്ച് ​പൊ​ലീ​സ് ​ഗൗ​ര​വ​മാ​യി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​റെ​ഡ് ​ആ​ർ​മി​ ​എ​ന്ന​ ​ക്രി​മി​ന​ൽ​ ​സം​ഘ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ലെ​ ​സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു​ൾ​പ്പെ​ടെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ഈ​ ​ക്രി​മി​ന​ൽ​ ​സം​ഘ​ത്തി​ന് ​ഗ​ൾ​ഫ് ​നാ​ടു​ക​ളി​ലും​ ​ആ​ഴ​ത്തി​ൽ​ ​വേ​രു​ക​ളു​ണ്ടെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​വെ​ളി​പ്പെ​ട്ട​താ​ണ്.​ ​സി.​പി.​എം​ ​നേ​തൃ​നി​ര​യി​ലെ​ ​ചി​ല​രു​ടെ​ ​പി​ന്തു​ണ​യോ​ടെ​യാ​ണ് ​റെ​ഡ് ​ആ​ർ​മി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന​യെ​ന്നും​ ​പാ​ർ​ട്ടി​ ​ആ​രോ​പി​ച്ചു.

ര​മ​യ്ക്ക് ​സം​ര​ക്ഷ​ണം​ ​ന​ൽ​ക​ണം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

കൊ​ച്ചി​:​ ​ഭീ​ഷ​ണി​ക്ക​ത്ത് ​ല​ഭി​ച്ച​ ​ആ​ർ.​എം.​പി​ ​നേ​താ​വ് ​കെ.​കെ.​ ​ര​മ​ ​എം.​എ​ൽ.​എ​യു​ടെ​ ​കു​ടും​ബ​ത്തി​നും​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​വേ​ണു​വി​നും​ ​സു​ര​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി.
കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​നി​ഷ്ഠൂ​ര​മാ​യ​ ​രാ​ഷ്ട്രീ​യ​ ​കൊ​ല​പാ​ത​ക​മാ​യി​രു​ന്നു​ ​ടി.​പി.​ ​ച​ന്ദ്ര​ശേ​ഖ​ര​ന്റേ​ത്.​ ​പ്ര​തി​ക​ൾ​ക്ക് ​ജ​യി​ലി​ലും​ ​അ​ഴി​ഞ്ഞാ​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യ​തി​ന്റെ​ ​ഫ​ല​മാ​ണ് ​വ​ധ​ഭീ​ഷ​ണി.​ ​ഭീ​ഷ​ണി​യി​ലൂ​ടെ​ ​കെ.​കെ.​ ​ര​മ​യു​ടെ​യും​ ​ആ​ർ.​എം.​പി​യു​ടെ​യും​ ​പോ​രാ​ട്ട​വീ​ര്യം​ ​ത​ക​ർ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​ജ​നാ​ധി​പ​ത്യ​കേ​ര​ളം​ ​അ​വ​രെ​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ത്തു​നി​റു​ത്തു​മെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.