കൊയിലാണ്ടി: എല്ലാ മത്സ്യ തൊഴിലാളികൾക്കും അടിയന്തരമായി സ്പെഷൽ ക്യാമ്പ് നടത്തി കൊവിഡ് വാക്സിൻ നൽകണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സഹായമായ ഭക്ഷണകിറ്റും ക്ഷേമനിധി ധനസഹായവും അർഹതപ്പെട്ട മുഴുവൻ മത്സ്യ തൊഴിലാളികൾക്കും ഉൾനാടൻ മത്സ്യതൊഴിലാളികൾക്കും ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.വി ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എം സുനിലേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു.