കോഴിക്കോട് : പന്നിയങ്കര ചക്കുംകടവ് ഭാഗത്ത് നിന്നും യുവാവ് കഞ്ചാവുമായി പിടിയിലായി. ഫറോക്ക് എക്‌സൈസ് റെഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 1.300 കിലോഗ്രാം കഞ്ചാവുമായി ചെറുവണ്ണൂർ പത്തായപറമ്പ് അത്തിക്കൽ വീട്ടിൽ വിഷ്ണു (30) വിനെ പിടികൂടിയത്. കോളേജ് വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും വിൽപന നടത്താൻ എത്തിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർ മാരായ പ്രവീൺ ഐസക്, സി. അബ്ദുൾ ജബ്ബാർ, സിവിൽ എക്‌സെയ്‌സ് ഓഫീസർമാരായ എൻ, ശ്രീശാന്ത്, പി, വിനു, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.