ബാലുശ്ശേരി: ഉണ്ണികുളം ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഏകരൂലിൽ കെഎം. സച്ചിൻ ദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ലോഗോ പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ആദ്യനിക്ഷേപം പി. ടി. അബു ഹാജിയിൽ നിന്നും എം .കെ. വനജ സ്വീകരിച്ചു. ലോഗോ ഡിസൈൻ ചെയ്ത കെ.കെ ദിനേശ്, അഭിനവ് ഷൈജു എന്നിവർക്കുള്ള ഉപഹാരങ്ങളുടെ വിതരണവും എം.എൽ.എ നിർവഹിച്ചു. സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ എൻ.സി. ഷൈമ , ഇ . ടി. ബിനോയ്, എം.കെ. വിപിൻ, സികെ ജിഷ, കാഞ്ചന രാജൻ, ഷിബിൻ ലാൽ, ബിച്ചു, ഉണ്ണികുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബഷീർ, എ.കെ ഗോപാലൻ, കെകെ.അബ്ദുൽ നാസർ, വി.ഉസ്മാൻ കണ്ടിയോത്ത്,എൻ.വി. രാജൻ, ടി.സി. ഭാസ്‌ക്കരൻ, കെ.വേണു , എന്നിവർപ്രസംഗിച്ചു. സെക്രട്ടറി എ. കെ. ലോഹിതാക്ഷൻ സ്വാഗതവും, വൈസ് പ്രസിഡന്റ് എ. നിതീഷ് കുമാർ നന്ദിയും പറഞ്ഞു.