n-venu

കോഴിക്കോട്: കെ.കെ.രമ എം.എൽ.എ യുടെ മകൻ അഭിനന്ദ്, ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു എന്നിവർക്കു നേരെ വധഭീഷണി മുഴക്കി കത്ത് വന്ന സംഭവത്തിൽ പൊലീസ് ഇന്നലെ ഇരുവരിൽ നിന്നും മൊഴിയെടുത്തു. ഭീഷണക്കത്ത് പൊലീസിന് കൈമാറി.

വടകര സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് സുശാന്താണ് മൊഴി രേഖപ്പെടുത്തിയത്. നേരെത്തെ കരുതിയതു പോലെ കോഴിക്കോട് എസ്.എം സ്‌ട്രീറ്റിൽ നിന്നല്ല, വടകര നട്ട് സ്ട്രീറ്റിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. റെഡ് ആർമി / പി.ജെ ബോയ്‌സ് എന്ന പേര് വെച്ചുള്ള ഭീഷണിക്കത്ത് കെ. കെ.രമ എം.എൽ.എ യുടെ ഓഫീസ് വിലാസത്തിലാണ് വന്നത്.

 ​പി​ന്നിൽ കോ​ൺ​ഗ്ര​സെ​ന്ന് ​പി.​ജ​യ​രാ​ജൻ

ക​ണ്ണൂ​ർ​:​ ​കെ.​കെ.​ ​ര​മ​യ്ക്കും​ ​മ​ക​നും​ ​എ​തി​രെ​ ​വ​ന്ന​ ​ക​ത്തി​ന് ​പി​ന്നി​ൽ​ ​കോ​ൺ​ഗ്ര​സി​ലെ​ ​വി​ഷ​യ​ ​ദാ​രി​ദ്ര്യ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ജ​യ​രാ​ജ​ൻ.​ ​ക​ത്തി​നെ​ക്കു​റി​ച്ച് ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​ ​ജ​യ​രാ​ജ​ൻ,​ ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളു​ടെ​ ​മ​ക്ക​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും​ ​ആ​രാ​ണ് ​ശ്ര​മി​ക്കാ​റു​ള്ള​തെ​ന്നും​ ​ഈ​യി​ടെ​ ​പു​റ​ത്തു​വ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​ആ​രും​ ​മ​റ​ന്നു​പോ​യി​ട്ടി​ല്ലെ​ന്നും​ ​കെ.​സു​ധാ​ക​ര​നെ​ ​പ​രോ​ക്ഷ​മാ​യി​ ​ഉ​ദ്ദേ​ശി​ച്ച് ​ഫേ​സ്ബു​ക്കി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ജ​ന​ങ്ങ​ൾ​ ​മ​റ​ന്നു​പോ​യ​ ​ഒ​രു​ ​കേ​സും​ ​അ​തി​നെ​ക്കു​റി​ച്ചു​ള്ള​ ​ക​ള്ള​ക്ക​ഥ​ക​ളും​ ​ലൈ​വാ​ക്കി​ ​നി​റു​ത്താ​ൻ​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി​ഷ​യ​ദാ​രി​ദ്ര്യം​ ​മൂ​ലം​ ​പ്ര​യാ​സ​ത്തി​ലാ​യ​ ​യു.​ഡി.​എ​ഫി​ലെ​ ​ഒ​രു​ ​ക്രി​മി​ന​ൽ​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​മാ​ണ് ​ശ്ര​മി​ച്ച​തെ​ന്ന് ​സം​ശ​യി​ക്ക​ണ​മെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.