മുക്കം: നഗരസഭ നടപ്പാക്കുന്ന 2021-22 വർഷത്തെ എസ്.സി ബിരുദ വിദ്യാർത്ഥികൾക്കുള്ള മെറിറ്റോറിയൽ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര,ഡിപ്ലോമ കോഴ്സുകൾക്ക്‌ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് വാർഷിക സ്കോളർഷിപ്പ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായിരിക്കും മുൻഗണന.റഗുലർ വിദ്യാർത്ഥികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും പാരലൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാകേണ്ടതാണ്.ജാതി സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ് എന്നിവയും ആധാർകാർഡ്,റേഷൻ കാർഡ് ബാങ്ക് പാസ്ബുക്ക്‌ എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ ഫോറം നഗരസഭ വെബ്സൈറ്റിലും നഗരസഭ കൗൺസിലർമാരുടെ പക്കലും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷകൾ 2021 ജൂലായ് 30 നകം നഗരസഭ ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.