കോഴിക്കോട്: കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഇൻഫന്റ് ജീസസ് ചർച്ച് ഇടവക യുണിറ്റും കെ.സി. വൈ.എം വാക്സിനേഷൻ ക്യാമ്പ് നടത്തി. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ.ചാക്കുണ്ണി ആദ്യ കുപ്പൺ സിസ്റ്റർ നിഷ ഫിലിപ്പിന് നൽകി ഉദ്ഘാടനം ചെയ്തു. രണ്ടാം ഘട്ട വാക്സിനേഷൻ ലഭിക്കാത്തവർക്ക് ക്യാമ്പ് ഗുണകരമായി.കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത് . കത്തോലിക്ക കോൺഗ്രസ് 'താമരശ്ശേരി രൂപത വൈസ് പ്രസിഡന്റ് ബേബി കിഴക്കേ ഭാഗം അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വാർഡ് കൗൺസിലർ ഡോ.അൽഫോൻസ മാത്യു പ്രസംഗിച്ചു. ജോർജ്ജ് ചെരിയത്ത് സ്വഗതവും സാജൻ തോമസ് നന്ദിയും പറഞ്ഞു.