ഫറോക്ക്: ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ നിന്നും 54 കുപ്പി മാഹി മദ്യം പിടികൂടി ,ഫറോക്ക് എക്‌സൈസ്,ആർ.പി.എഫ്,റെയിൽവേ ഡോഗ് സ്‌ക്വോഡ് എന്നിവരുടെ സംയുകത പരിശോധനയിലാണ് മദ്യം പിടികൂടിയത്.ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് മദ്യം പിടികൂടിയത്.കൊവിഡ് നിയന്ത്രണങ്ങളിൽ ഫറോക്ക്,രാമനാട്ടുകര,കടലുണ്ടി പ്രദേശങ്ങളിൽ മദ്യ വിൽപ്പന കേന്ദ്രങ്ങൾ അടഞ്ഞു കിടക്കുന്നതിനാലാണ് പരിശോധന ശക്തമാക്കിയത്. ഫറോക്ക് എക്‌സൈസ് ഇൻസ്പക്ടർ കെ.സതീശന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ പ്രവീൺ ഐസക് സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എ റെജി, ആർ.പി സവീഷ്, എഫ് സബ്ബ് ഇൻസ്പക്റ്റർ അപർണ്ണ അനിൽ കുമാർ,അസി.ഇൻസ്പക്റ്റർ റാസൽ കാസ്റ്റിനോ,ഹെഡ് കോൺസ്റ്റബിൾ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.