കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ തീവ്രതയ്ക്ക് അറുതിയായില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേറെ വരുന്ന ഡി കാറ്റഗറിയിൽ 37 തദ്ദേശ സ്ഥാപനങ്ങളുൾപ്പെടും; 5 നഗരസഭകളും 32 പഞ്ചായത്തുകളും. ഇന്നലെ ജില്ലയിലെ ടി.പി.ആർ 14.62 ശതമാനമാണ്.

ടി.പി.ആർ 5 ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനം ഒന്നു പോലുമില്ല. ഡി കാറ്റഗറിയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാവും.

കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി, കൊടുവള്ളി, ഫറോക്ക് എന്നിവയാണ് ഡി മുനിസിപ്പാലിറ്റികൾ. ഈ വിഭാഗത്തിൽ പെടുന്ന പഞ്ചായത്തുകൾ ഇവയാണ്: അരിക്കുളം, ചങ്ങരോത്ത്, ചെക്യാട്, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, കടലുണ്ടി, കക്കോടി, കാരശ്ശേരി, കൂത്താളി, കിഴക്കോത്ത്, കൊടിയത്തൂർ, കുന്നമംഗലം, കായക്കൊടി, കാവിലുംപാറ, നന്മണ്ട, നരിപ്പറ്റ, നരിക്കുനി, ഒളവണ്ണ, ഓമശ്ശേരി, പെരുവയൽ, താമരശ്ശേരി, തലക്കുളത്തൂർ, തിരുവള്ളൂർ, ഉണ്ണികുളം, വളയം, വേളം, വില്യാപ്പള്ളി, അത്തോളി, കുന്നുമ്മൽ, നൊച്ചാട്.

ടി.പി.ആർ 10നും 15നും ഇടയിൽ വരുന്ന സി കാറ്റഗറിയിലാണ് കോഴിക്കോട് കോർപ്പറേഷൻ. മുക്കം, വടകര മുനിസിപ്പാലിറ്റികളും ഇതിലുൾപ്പെടും. പഞ്ചായത്തുകൾ ഇവ: ആയഞ്ചേരി, അഴിയൂർ, ബാലുശ്ശേരി, ചാത്തമംഗലം, ചെറുവണ്ണൂർ, കാക്കൂർ, കായണ്ണ, കോടഞ്ചേരി, കോട്ടൂർ, കുരുവട്ടൂർ, കുറ്റിയാടി, മണിയൂർ, മടവൂർ, മാവൂർ, മേപ്പയ്യൂർ, മൂടാടി, നടുവണ്ണൂർ, നാദാപുരം, പനങ്ങാട്, പെരുമണ്ണ, പുറമേരി, പുതുപ്പാടി, തിക്കോടി, തിരുവമ്പാടി, വാണിമേൽ.

ടി.പി.ആർ 5നും 10നും ഇടയിൽ വരുന്ന സി കാറ്റഗറിയിൽ ചക്കിട്ടപ്പാറ, എടച്ചേരി, ഏറാമല, കട്ടിപ്പാറ, കീഴരിയൂർ, കൂരാച്ചുണ്ട്, കൂടരഞ്ഞി, മരുതോങ്കര, ഒഞ്ചിയം, പേരാമ്പ്ര, തൂണേരി, തുറയൂർ, ഉള്ള്യേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെടും.