കോഴിക്കോട്: കോഴിക്കോട്‌ സിറ്റി പൊലീസ് പരിധിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് 646 കേസുകൾ രജിസ്റ്റർ ചെയ്തു. അനാവശ്യയാത്രയുടെ പേരിൽ 257 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 960 കേസുകളെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 11,562 പേരെ താക്കീത് ചെയ്തു.

സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയതിന് 52 കടകൾ അടപ്പിച്ചു. പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി ഇറങ്ങിയ 15 രക്ഷിതാക്കൾക്കെതിരെ നിയമനടപടിയെടുത്തു.