olympics

കോഴിക്കോട്: ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായി ജില്ലാ ട്രയാത്‌ലൺ അസോസിയേഷനും ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷനും ചേർന്ന് സ്‌പ്രിന്റ് ഡ്യൂയാത്‌‌ലൺ പ്രദർശന മത്സരം ഒരുക്കി. ബിച്ച് റോഡിൽ ഗാന്ധി റോഡ് ജംഗ്‌ഷനിൽ നിന്നായിരുന്നു തുടക്കം. ഗാന്ധി റോഡിൽ നിന്ന് ആരംഭിച്ച് ബീച്ച് ഹോസ്പിറ്റൽ റോഡ് വഴി 3 കിലോമീറ്റർ ഓട്ടവും കോനാട് ബീച്ച് റോഡ്, വരക്കൽ ബീച്ച് റോഡ് വഴി 10 കിലോമീറ്റർ സൈക്ലിംഗും പൂർത്തിയാക്കി ഗാന്ധി റോഡ് ജംഗ്ഷനിൽ തന്നെ അവസാനിക്കുകയായിരുന്നു.

സിറ്റി അഡിഷണൽ പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ കെ.പി അബ്ദുൾ റസാഖ് ഫ്ലാഗ് ഓഫ് ചെയ്തു. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹനമായി മൊമന്റോ നൽകി. ജില്ലാ ഒളിംബിക്സ് അസോസിയേഷൻ സെക്രട്ടറി സത്യൻ, ട്രയാത്‌ലൺ ജില്ലാ പ്രസിഡന്റ് പി.ടി മെഹബൂബ്, ഹേമമാലിനി, ഷീബ, മുരളീധരൻ, രാജൻ, സുന്ദരൻ, അരുൺ മോഹൻ എന്നിവർ പങ്കെടുത്തു.