കുറ്റ്യാടി: കൊവിഡ് രോഗബാധ അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരുടെ പേരിൽ സെക്ട്രൽ മജിസ്‌ട്രേറ്റ്, പോലീസ് എന്നിവർ പിഴ ചുമത്തുന്നതായിരിക്കും. ടി.പി.ആർ നിരക്ക് ഏറ്റവും കൂടിയ പഞ്ചായത്ത് അയതിനാൽ പൊതുജനങ്ങൾ വൈകുന്നേരങ്ങളിൽ അനാവശ്യമായി കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരവും, ദുരന്തനിവാരണ നിയമ പ്രകാരവും നടപടികൾ ശക്തമാക്കാനും പഞ്ചായത്തിൽ ചേർന്ന ആർ.ആർ.ടി യോഗത്തിൽ തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഒ.പി ഷിജിൽ അദ്ധ്വക്ഷത വഹിച്ചു. സെക്ട്രൽ മജിസ്‌ട്രേറ്റ് മനോജ്. തൊട്ടിൽപ്പാലം എസ്. ഐ പുരുഷോത്തമൻ, കുറ്റ്യാടി എസ്.ഐ രാധാകൃഷ്ണൻ,സരിത മുരളി, ജലജ, സി.പി. ഒ.പി മനോജ്, കുഞ്ഞബ്ദുള്ള എം.ടി.കെ എന്നിവർ പങ്കെടുത്തു.
കുട്ടികളെ പുറത്തിറക്കരുത്
സുഹൃത്ത് വീടുകൾ, അയൽവക്കങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദർശനം പൂർണമായും ഒഴിവാക്കണം
പത്തിൽ കൂടുതൽ രോഗികളുള്ള ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണുകൾ ക്ലസ്റ്റർ തിരിച്ച് അടച്ചിടണം.
കല്ല്യാണം,മരണാനന്തര ചടങ്ങുകൾ,പിറന്നാൾ ആഘോഷം തുടങ്ങിയവ എത്ര ചെറുതാണെങ്കിലും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
10 ൽ കൂടുതൽ ആളുകൾ ഉള്ള ചടങ്ങുകൾ നടത്തരുത്.
ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന 10 പേരുടെ ലിസ്റ്റ് സെക്ട്രൽ മജിസ്‌ട്രേറ്റിന് കൈമാറണം.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയം 5 മണി വരെ ആയിരിക്കും
കടകൾക്ക് മുൻപിൽ ഒരു സമയം 5 പേർ മാത്രമേ പാടുള്ളൂ.
വരി നിൽക്കാനുള്ള അടയാളം മാർക്കിടണം
ഓട്ടോ ടാക്‌സി സർവീസ് സമയം 5 മണി വരെ മാത്രം