കോഴിക്കോട് : ജില്ലയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 50 കൊവിഡ് കേസിൽ കൂടുതലുള്ള വാർഡുകളും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും 30 കൊവിഡ് കേസിൽ കൂടുതലുള്ള വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു.
കണ്ടെയ്ൻമെന്റ് സോൺ
കോഴിക്കോട് കോർപ്പറേഷൻ- വാർഡ് 3, 4, 7, 9, 12, 13, 16, 25, 50, 60. ഗ്രാമപഞ്ചായത്ത്: അത്തോളി വാർഡ് 10,13. അരിക്കുളം-വാർഡ് 3. ബാലുശ്ശേരി- വാർഡ് 13. ചോറോട് -വാർഡ് 13. കടലുണ്ടി-വാർഡ് 10,5.
കാവിലുംപാറ-വാർഡ് 13. കിഴക്കോത്ത്- വാർഡ് 15. കോടഞ്ചേരി- വാർഡ് 20. കൊടിയത്തൂർ- വാർഡ് 1, 3, 13. കൂത്താളി- വാർഡ് 6. കോട്ടൂർ- വാർഡ് 7. കുരുവട്ടൂർ-വാർഡ് 3,4. കൂടരഞ്ഞി- വാർഡ് 1,7,12,13. മടവൂർ- വാർഡ് 12,13. നടുവണ്ണൂർ- വാർഡ് 12. നന്മണ്ട- വാർഡ് 8. ഒഞ്ചിയം-വാർഡ് 19. പുറമേരി- വാർഡ് 7. തലക്കുളത്തൂർ- വാർഡ് 15. തിക്കോടി-വാർഡ് 14. ഉണ്ണികുളം- വാർഡ് 6, 21. വാണിമേൽ- വാർഡ് 12. മുനിസിപ്പാലിറ്റി: പയ്യോളി - വാർഡ് 5.
ഇളവുകൾ, നിയന്ത്രണങ്ങൾ
കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫീസുകൾ , ആരോഗ്യവകുപ്പ്, പൊലീസ്, ഹോംഗാർഡ്, ഫയർ ആൻഡ് റസ്‌ക്യൂ , എക്‌സൈസ്, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പാൽ സംഭരണം- വിതരണം, പാചകവാതക വിതരണം, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പൊതുവിതരണ വകുപ്പ്, എ.ടി.എം, അക്ഷയ സെന്ററുകൾ എന്നിവ തുറക്കാം.
ജില്ലാ നിർമ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ് എന്നിവയ്ക്കും പ്രവർത്തിക്കാം. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം. ദേശസാത്കൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവ 10 മുതൽ നാല് മണിവരെ പ്രവർത്തിപ്പിക്കാം. ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വിൽപ്പനശാലകളും ബേക്കറി ഉൾപ്പെടെയുള്ള കടകളും രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രം. ഹോട്ടലുകളിൽ പാഴ്‌സലുകൾ വിതരണം ചെയ്യുന്ന സമയം രാവിലെ 8 മുതൽ രാത്രി 8 മണി വരെയായിരിക്കും. പൊതു പ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. ദേശീയ-സംസ്ഥാന പാതകൾ വഴി യാത്ര ചെയ്യുന്നവർ കണ്ടെയ്ൻമെന്റ് സോണിൽ നിർത്തരുത്. കണ്ടെയ്ൻമെന്റ് സോണിൽ രാത്രി 7 മണി മുതൽ രാവിലെ 5 മണിവരെ യാത്രകൾ പൂർണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിന് യാത്രകളാവാം. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വന്നാൽ ആർ.ആ.ർ.ടികളടെ സഹായം തേടണം. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൊവിഡ് പരിശോധന കൂട്ടും
കോഴിക്കോട് : ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൊവിഡ് പരിശോധന വർധിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി.ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും കൊവിഡ് പ്രതിരോധ അവലോകന യോഗത്തിലാണ് നിർദ്ദേശം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ കൊവിഡ് കൺട്രോൾ റൂം പുനരാരംഭിക്കണം. ഇതിൽ അദ്ധ്യാപകരേയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താം. കമ്യൂണിറ്റി കിച്ചൺ ഫലപ്രദമായി നടപ്പാക്കണമെന്നും കളക്ടർ അറിയിച്ചു.