കോഴിക്കോട്: മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം വ്യാസ ജയന്തിദിനം ഗുരുപൂജയോടെ ആഘോഷിച്ചു. മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ.വി. ആർ രാജേന്ദ്രനെ പൂജ രമേഷ് പൊന്നാട ചാർത്തി ആദരിച്ചു. ഡോ.എൻ. ആർ മധു ഗുരുപൂജ സന്ദേശം നൽകി. പ്രസിഡന്റ് പി ശങ്കരൻ, പ്രിൻസിപ്പൽ ഷീബ രാംദാസ്, വൈസ് പ്രിൻസിപ്പൽ എൻ.മോഹനൻ, സ്റ്റാഫ് സെക്രട്ടറി എം.സത്യൻ എന്നിവർ സംസാരിച്ചു.