കോഴിക്കോട്: റേഷൻ കടകളിലൂടെ കിറ്റുകൾ വിതരണം ചെയ്ത വകയിൽ കമ്മീഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ ആസ്ഥാനത്തും താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിലും ധർണ സംഘടിപ്പിക്കുമെന്ന് റേഷൻ വ്യാപാരി സംഘടനകൾ അറിയിച്ചു. തുടക്കത്തിൽ 2 മാസത്തെ കിറ്റുകൾക്ക് കമ്മീഷൻ അനുവദിച്ചെങ്കിലും 10 മാസമായി കുടിശ്ശിക നൽകിയിട്ടില്ല. കോ ഓർഡിനേഷൻ കമ്മറ്റി നേതാക്കളായ അഡ്വ: ജോണി നെല്ലൂർ,കെ.ചന്ദ്രൻപിള്ള, അഡ്വ.എൻ.കൃഷ്ണപ്രസാദ്, ജെ.ഉദയബാനു, ശരത്ചന്ദ്രപ്രസാദ്, ടി.മുഹമ്മദാലി, ഇ.അബൂബക്കർ ഹാജി, കാടാമ്പുഴ മൂസ, അജിത്ത് പാലക്കാട്, സി.മോഹനൻ പിള്ള ,ഡാനിയൽ ജോർജ്, പി.ജെ ജോൺ, പ്രിയംകുമാർ, ഷജീർ, ബേബിച്ചൻ മുക്കാടൻ, സെബാസ്റ്റ്യൻ ചുണ്ടയിൽ, കുറ്റിയിൽ ശ്യാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.