പേരാമ്പ്ര:ഗവ.ഹൈസ്കൂൾ വെങ്ങപ്പറ്റ ചാന്ദ്രദിനം കുട്ടികൾക്കും രക്ഷിതാക്കൾക്കും അറിവുത്സവമായി. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ. ഉദ്ഘാടനം ചെയ്തു. ശാസ്ത്രജ്ഞൻ കെ.കെ. മനോജ് കുമാർ പ്രാഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. റഷീദ്, സെലീന , പി.പി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രധാനദ്ധ്യാപകൻ ബാലൻ വടക്കയിൽ സ്വാഗതം പറഞ്ഞു. മഞ്ഞക്കുളം സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്റ്റിൽ മോഡൽ പ്രിപ്പറേഷൻ, ക്വിസ്, വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ജാബിർ കുളപ്പുറം ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള സഖാഫി, റഹീം കീഴ്പയ്യൂർ, ജാസ്മിൻ, ഷെറിൻ ബാനു, തുടങ്ങിയവർ സംബന്ധിച്ചു.