താമരശ്ശേരി : എൻ.ജി.ഒ അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ പഠനോപകരണ വിതരണ പദ്ധതിയായ 'സദ്ഗമയ"യ്ക്ക് തുടക്കമായി. കെ.പി.സി.സി.ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് കെ. ഫവാസ് അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ.വിജയകുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശശികുമാർ കാവാട്ട്, ടി.ഹരിദാസൻ, സംസ്ഥാന കമ്മിറ്റി അംഗം സി.കെ.സതീശൻ, ബി.സി.സാജേഷ്, കെ.കെ.ഷൈജേഷ് തുടങ്ങിയവർ പങ്കെടുത്തു.