കോഴിക്കോട്: മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് തയ്യാറാക്കിയ പാലോളി കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്ന് കോഴിക്കോട്ട് സമസ്ത സംവരണ സമിതി വിളിച്ചു ചേർത്ത മുസ്ലിം മത-വിദ്യാഭ്യാസ-സാംസ്‌കാരിക സംഘടനകളുടെ നേതൃയോഗം. സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാന മനസ്‌ക്കരായ സംഘടനകളുമായി സഹകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ അവകാശ പത്രിക തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
അവകാശ പത്രിക തയ്യാറാക്കുന്നതിനും പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി അബ്ദുസമദ് പൂക്കോട്ടൂർ കൺവീനറായി സമിതിക്ക് രൂപം നൽകി. സമിതിയുടെ ആദ്യ യോഗം 28ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത സംവരണ സമിതി ചെയർമാൻ ഡോ. എൻ.എ.എം അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ഉമർ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഡോ. ഫസൽ ഗഫൂർ, എം.ഐ. അബ്ദുൽ അസീസ്, ഡോ. അൻവർ സാദത്ത്, ഡോ. ഐ.പി. അബ്ദുസ്സലാം, എൻജിനിയർ മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂർ, സി.ടി. സക്കീർ ഹുസൈൻ, നാസർ ഫൈസി കൂടത്തായി, മുജീബ് ഒട്ടുമ്മൽ, ഡോ. പി.ടി. സെയ്തുമുഹമ്മദ്, ഇ.പി. അഷ്‌റഫ് ബാഖവി, ഹാഷിം ബാഫഖി തങ്ങൾ, സി.എം.എ. ഗഫാർ , പി. അബൂബക്കർ, കെ.പി. അബ്ദുസലാം ബദരി, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, നസീർ ഹുസൈൻ, മുഹമ്മദ് നൂറുദ്ദീൻ, പി. സൈനുൽ ആബിദ്, സി.ദാവൂദ്, സി.പി. ഇഖ്ബാൽ,ശഫീഖ് പന്നൂർ കെ. മോയിൻകുട്ടി, മുസ്തഫ മുണ്ടുപാറ,സത്താർ പന്തല്ലൂർ എന്നിവർ പ്രസംഗിച്ചു.