കോഴിക്കോട്: മഹാമാരിയുടെ ഇടയിലും അഭിനയ കലയ്ക്ക് ശരിയായ പരിശീലനം വേണമെന്ന് നടനും പരിശീലകനുമായ ജിജോ കെ മാത്യു പറഞ്ഞു.

താജ്‌ അനുസ്മരണ പരിപാടിയുടെ രണ്ടാം ദിവസത്തെ ഓൺലൈൻ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈക്കോ- ഫിസിക്കൽ അഭിനയ രീതികൾ പ്രയോഗിക പരിശീലനത്തിലൂടെ ജിജോ പങ്കുവെച്ചു. നടിയും സാംസ്‌കാരിക പ്രവർത്തകയുമായ ശ്രീജ ആറങ്ങോട്ടുകര നാടക ജീവിതത്തെക്കുറിച്ച് സംസാരിച്ചു. കലാപ്രവർത്തകരുടെ താജിനുള്ള സർഗ്ഗാഞ്ജലി നടന്നു. ജോൺ ബഷീർ തെലുങ്കു നാടകവേദിയെക്കുറിച്ച് പ്രഭാഷണം നടത്തി. ഇന്നലെ

വൈകീട്ട് നടന്ന താജ് ഓർമ്മയിൽ ചലച്ചിത്ര നടൻ ജോയ് മാത്യു, ഇബ്രാഹിം വെങ്ങര ,മാവൂർ വിജയൻ ,സുധാകരൻ ചൂലൂർ,ബാപ്പു വെള്ളിപറമ്പ് എന്നിവർ പങ്കെടുത്തു.