film

കോഴിക്കോട്: ഇൻസൈറ്റിന്റെ പതിനൊന്നാമത് ഫെസ്റ്റിവലിൽ പരമാവധി ഒരു മിനിട്ട് ദൈർഘ്യം വരുന്ന സിനിമകൾക്കായുള്ള മൈന്യൂട്ട് മത്സരവും. സെപ്തംബർ 11, 12 തീയതികളിലായാണ് ഫെസ്റ്റിവൽ. ഇന്ത്യയിൽ ആദ്യമായാണ് ഈ ഇനത്തിൽ മത്സരമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ പറഞ്ഞു. വിജയിയ്ക്ക് 10,000 രൂപയും ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന സിൽവർ സ്‌ക്രീൻ അവാർഡ് സമ്മാനിക്കും.
പതിവുപോലെ അഞ്ചു മിനുട്ട് കാറ്റഗറിയിൽ 50,000 രൂപയും ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന ഗോൾഡൻ സ്‌ക്രീൻ അവാർഡാണ് സമ്മാനിക്കുക. അഞ്ചു പേർക്ക് 5,000 രൂപയും സാക്ഷ്യപത്രവും അടങ്ങിയ റണ്ണർ അപ്പ് അവാർഡുകളുമുണ്ടാവും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31.
കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ( www.insightthecreativegroup.com ). ഫോൺ: 94460 00373, 94474 08234.