കുറ്റ്യാടി :തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ജാതി തിരിച്ച് വേതന വിതരണം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക., നഗര തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, വേതനം 600 രൂപയാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സംഘടനകൾ ധർണ നടത്തി.
കർഷക തൊഴിലാളി യൂണിയൻ ജില്ല സെക്രട്ടറി കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു.കെ.വാസു അദ്ധ്യക്ഷത വഹിച്ചു.പി.എം ബാബു.എസ്.പി വിജയൻ, ടി.കെ.പി കുമാരൻ എന്നിവർ പ്രസംഗിച്ചു.