കോഴിക്കോട്: വിദ്യാതരംഗിണി വായ്പാ പദ്ധതിക്ക് കുരുവട്ടൂർ സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. 10,000 രൂപ വീതം 100 വിദ്യാർത്ഥികൾക്കാണ് വായ്പ ലഭ്യമാകുക. വിദ്യാതരംഗിണി വായ്പയുടെ ആദ്യ വിതരണം പ്രസിഡന്റ് എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. ഡയരക്ടർ പി.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ കെ.എം. രാജേന്ദ്രൻ നായർ, പി.പി ഗോപാലൻ, പി.എം ഹാരിസ്, വി.പ്രശാന്തന്‍, ടി.കെ. റിയാസ്, എം. ആയിഷ, ശോഭന, ബീന, ജനറൽ മാനേജർ ടി. ജയറാണി എന്നിവർ സംബന്ധിച്ചു.