കോഴിക്കോട്‌: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്ടൻ വിക്രമിന്റെ പ്രതിമ കേന്ദ്രീയ വിദ്യാലയ മൈതാനത്ത്‌ സ്ഥാപിച്ചു. എൻ.സി.സി ഗ്രൂപ്പ്‌ കമാൻഡർ ബ്രിഗേഡിയർ രാജൻ അനാവരണം നിർവഹിച്ചു. ശ്രീജിത്ത് കളത്തിൽ, കൗൺസിലർ എൻ. ശിവപ്രസാദ്, പ്രിൻസിപ്പൽ പി.കെ ചന്ദ്രൻ, പ്രോജക്ട് കോ ഓർഡിനേറ്റർ ജയന്ത് കുമാർ, പി.ടി.എ പ്രസിഡന്റ്‌ എൻ.പ്രസാദ് എന്നിവർ സംസാരിച്ചു. വിക്രമിന്റെ അച്ഛൻ കെ.പി.വി പണിക്കർ, അമ്മ കല്യാണി പണിക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഗുരുകുലം ബാബുവാണ്‌ പത്തടി ഉയരം വരുന്ന പ്രതിമ തീർത്തത്.