കോഴിക്കോട് : കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണം ശക്തമായി തുടരും. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 50ൽ കൂടുതലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും 30 ൽ കൂടുതലും കൊവിഡ് കേസുകളുള്ള പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങളെ കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
കണ്ടെയ്ൻമെന്റ് സോണുകൾ
കോഴിക്കോട് കോർപ്പറേഷൻ വാർഡ് -11, 21, 56. ഗ്രാമപഞ്ചായത്ത്: അത്തോളി- വാർഡ് 3, 7,11,12. കക്കോടി- വാർഡ് 11, 13. കീഴരിയൂർ- വാർഡ് 7. കടലുണ്ടി- വാർഡ് 4. കിഴക്കോത്ത് -വാർഡ് 8. ഒളവണ്ണ- വാർഡ് 2,19. നന്മണ്ട- വാർഡ് 5. തലക്കുളത്തൂർ- വാർഡ് 17, 3, 6. ഉണ്ണികുളം- വാർഡ് 20.
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 13 സിവിൽ സ്റ്റേഷൻ ഭാഗം 1, അസീസിയ കോൺവെന്റ് ഭാഗം 2, ഇഖ്റ ഹോസ്റ്റൽ ഭാഗം 3, കോട്ടുളി ചേമ്പ്ര പാലം മുതൽ മീസാലക്കുന്ന് റോഡ് വരെ. കിഴക്ക്: മീസാലക്കുന്ന് പറമ്പത്ത് കാവ് റോഡ്. പടിഞ്ഞാറ്: കോട്ടുളി എം.എൽ.എ റോഡ്, തെക്ക്: മീസാലക്കുന്ന് റോഡ്, വടക്ക്: കോട്ടുളി തണ്ണീർതടം.
കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 60 പാളയം, കിഴക്ക്: പുതിയറ ബൈപ്പാസ്, പടിഞ്ഞാറ്: ജയിൽ റോഡിന് മുൻവശം, തെക്ക്: ചാലപ്പുറം ചെമ്പക ഹൗസിംഗ് കോളനി, വടക്ക്: പാളയം മാർക്കറ്റ് തളിക്ഷേത്രം ഭാഗം.
നിയന്ത്രണങ്ങൾ, ഇളവുകൾ
കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫീസുകൾ, ആരോഗ്യവകുപ്പ്, പൊലീസ്, ഹോംഗാർഡ്, ഫയർ ആൻഡ് റസ്‌ക്യൂ, എക്‌സൈസ്, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ് വില്ലേജ് ഓഫീസ്, ട്രഷറി കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, പാൽ സംഭരണം വിതരണം, പാചകവാതകവിതരണം, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പൊതുവിതരണ വകുപ്പ്, എ.ടി.എം, അക്ഷയ സെന്ററുകൾ ജില്ലാനിർമ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. ബാങ്കുകൾക്ക് പത്ത് മുതൽ നാല് മണിവരെ അമ്പത് ശതമാനമോ അതിൽ കുറവോ ജീവനക്കാരുമായി പ്രവർത്തിക്കാം. ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വിൽപ്പനശാലകൾ, ബേക്കറി ഉൾപ്പെടെയുള്ള കടകൾ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രം. ഹോട്ടലുകളിൽ പാർസൽ വിതരണം രാവിലെ എട്ട് മണി മുതൽ രാത്രി
എട്ട് മണി വരെയായിരിക്കും. കണ്ടെയ്ൻമെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെ ഗതാഗതം നിരോധിച്ചു. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ കണ്ടെയ്ൻമെന്റ് സോണിൽ വാഹനം നിർത്തരുത്. കണ്ടെയ്ൻമെന്റ് സോണിൽ രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് മണിവരെ യാത്രകൾ നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രം ഇളവ്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് സഞ്ചരിക്കുന്നതും മറ്റുള്ളവർ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കൾ ആവശ്യമെങ്കിൽ വാർഡ് ആർ.ആർ.ടികളുടെ സഹായം തേടാം.
പൊലീസും ആരോഗ്യവകുപ്പും നിരീക്ഷിക്കും
കണ്ടെയ്ൻമെന്റ് സോണിലെ പൊലീസ് നിരീക്ഷണം ശക്തമാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകി. കണ്ടെയ്ൻമെന്റ് സോണിൽ തദ്ദേശഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കും.
രോഗികൾ 1264
രോഗമുക്തി 1687
കോഴിക്കോട് : ജില്ലയിൽ ഇന്നലെയും ആയിരത്തിൽ കുറയാതെ രോഗികൾ. 1264 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1241 പേർ രോഗബാധിതരായി.19 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 11726പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1687 പേർ കൂടിരോഗമുക്തി നേടി. 11.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 20609 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. 46233പേരാണ് നിരീക്ഷണത്തിലുളളത്.
ഉറവിടം വ്യക്തമല്ലാത്തവർ
ആയഞ്ചേരി 2, ചെക്ക്യാട്1, എടച്ചേരി 2, ഫറോക്ക് 4, കോഴിക്കോട് 2, രാമനാട്ടുകര2, തൂണേരി1, വളയം3, വേളം2.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 293, അരിക്കുളം 3, അത്തോളി 10, ആയഞ്ചേരി 5, അഴിയൂർ 12, ബാലുശ്ശേരി 5, ചക്കിട്ടപ്പാറ 9, ചങ്ങരോത്ത് 4, ചാത്തമംഗലം 8, ചേളന്നൂർ 9, ചേമഞ്ചേരി 21, ചെങ്ങോട്ട്കാവ് 5, ചെറുവണ്ണൂർ 18, ചോറോട് 7, എടച്ചേരി 5, ഏറാമല 3, ഫറോക്ക് 23, കടലുണ്ടി 33, കക്കോടി 8, കാക്കൂർ 3, കാരശ്ശേരി 7, കട്ടിപ്പാറ 3, കാവിലുംപാറ 4, കായക്കൊടി 4, കായണ്ണ 4, കീഴരിയൂർ 6, കിഴക്കോത്ത് 11, കോടഞ്ചേരി 9, കൊടിയത്തൂർ 8, കൊടുവള്ളി 78, കൊയിലാണ്ടി 61, കൂടരഞ്ഞി 9, കൂരാച്ചുണ്ട് 6, കൂത്താളി 5, കോട്ടൂർ 7, കുന്ദമംഗലം 13, കുന്നുമ്മൽ 4, കുരുവട്ടൂർ 36, കുറ്റ്യാടി 6, മടവൂർ 1, മണിയൂർ 29, മരുതോങ്കര 12, മാവൂർ 24, മേപ്പയ്യൂർ 9, മൂടാടി 7, മുക്കം 12, നാദാപുരം 4, നടുവണ്ണൂർ 11, നരിക്കുനി 17, നരിപ്പറ്റ 1, നൊച്ചാട് 9, ഒളവണ്ണ 21, ഓമശ്ശേരി 23, ഒഞ്ചിയം 10, പനങ്ങാട് 7, പയ്യോളി 16, പേരാമ്പ്ര 16, പെരുമണ്ണ 9, പെരുവയൽ 14, പുറമേരി 1, പുതുപ്പാടി 13, രാമനാട്ടുകര 5, തലക്കുളത്തൂർ 8, താമരശ്ശേരി 25, തിക്കോടി 1, തിരുവള്ളൂർ 24, തിരുവമ്പാടി 33, തൂണേരി 3, തുറയൂർ 2, ഉള്ള്യേരി 30, ഉണ്ണികുളം 9, വടകര 31, വളയം 3, വേളം 8, വില്യാപ്പള്ളി 28.