സർവേ പ്രവർത്തനങ്ങൾക്ക് തുടക്കം
പേരാമ്പ്ര: കോഴിക്കോടിന്റെ കായിക സ്വപനങ്ങൾക്ക് ചിറകു നൽകി കാക്കക്കുനിയിൽ ആധുനിക സ്റ്റേഡിയം ഉയരുന്നു. സ്റ്റേഡിയത്തിന്റെ പ്രാരാംഭ പ്രവർത്തനങ്ങളുടെ ഭാഗമായി സർവേ ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കാക്കക്കുനിയിൽ നാല് ഏക്കർവിസ്തൃതിയുള്ള സ്റ്റേഡിയം നിർമിക്കാനാണ് തുടക്കമിട്ടത്. സ്റ്റേഡിയം വരുന്നതോടെ പ്രദേശത്തിന്റെ കായികവികസനം സാധ്യമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ എൻജിനീയർ എജിമേഷ്, സീനിയർ സർവെയർ ഒ.പി ഗിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ.കാക്കക്കുനിയും തൊട്ടടുത്ത മരക്കാടി തോട് എന്നിവയാണ് സർവെ ചെയ്യുന്നത്. യു.എൽ.സി.സി തയ്യാറാക്കുന്ന വിശദമായ പ്രൊജക്ട് റിപ്പോർട്ട് നബാർഡ് ആർ.ഐ.ഡി.എഫിനും സംസ്ഥാന കായിക വികസന വകുപ്പിനും കൈമാറി അംഗീകാരവും ഫണ്ടും നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി ബാബു പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷ്റഫ്,ആർ.നിമൽ, ടി.കെ അമ്മത്, കെ.ബാലൻ, കെ.ദിലീപ് കുമാർ, ജി.പി സുരേഷ്, കെ.വരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബാൾ,ക്രിക്കറ്റ്,ഉൾപ്പെടെ കായിക മത്സരങ്ങൾ നടത്താനുതകുന്ന രീതിയിൽ പരിസ്ഥിതി സൗഹൃദ സ്റ്റേഡിയമാക്കി കാക്കുനിയെ ഉർത്തുകയാണ് ലക്ഷ്യം.
'യു.എൽ.സി.സി തയ്യാറാക്കുന്ന വിശദമായ പ്രൊജക്ട് റിപ്പോർട്ട് നബാർഡ് ആർ.ഐ.ഡി.എഫിനും സംസ്ഥാന കായിക വികസന വകുപ്പിനും കൈമാറി അംഗീകാരവും ഫണ്ടും നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. എൻ.പി ബാബു പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്