കോടഞ്ചേരി: തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിനു താഴെയായി പുഴയിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പത്തു മണിയോടെ ഡി.ടി.പി.സി ഓഫീസിനു പിറകിലായാണ് ജഡം കണ്ടത്. കാട്ടിലൂടെ എത്തിയ ആന മലവെള്ളപ്പാച്ചിലിൽ പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കോടഞ്ചേരി പൊലീസും താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തിയ ശേഷം ജഡം മാറ്റി.