1
ചെളിക്കുളമായ പെരുവയൽ,മണാട്ടിൽ താഴറോഡ്

കുറ്റ്യാടി: ഇത് റോഡോ ചെളിക്കുളമോ ചോദിക്കുന്നത് വേളം പഞ്ചായത്തിലെ പെരുവയൽ

നിവാസികളാണ്. ഒരു മഴ പെയ്യതാൽ പെരുവയൽ,മണാട്ടിൽ താഴറോഡ് ചെളികുളമാണ്.മഴക്കാലമായതോടെ റോഡ് ചെളിക്കെട്ടായി മാറുകയും ഇതുവഴി കാൽനടപോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലാകുന്നതും പതിവാണ്.

കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിൽ റോഡ് പൂർണമായും വെള്ളത്തിലായി ഗതാഗതതടസം അനുഭവപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് നിന്ന് പെരുവയൽ അങ്ങാടിയിലെത്താനുള്ള ഏക ഗതാഗത മാർഗമാണ് ഈ റോഡ്.വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ അപകട സാധ്യതയേറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനട യാത്രക്കാർക്ക് മാറി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.മാറി മാറി വരുന്ന സർക്കാർ റോഡിന്റ ശോചനീയവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്.റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ പെരുവയൽ ബ്രാഞ്ച് യോഗം വേളം ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.ആറോത്ത് മനോജ് അദ്ധ്യക്ഷത വഹിച്ചു.ടി സുരേഷ്, കെ എം രാജീവൻ, എം വിജയൻ, പരപ്പിൽ ബാലൻ, എം എം ചന്ദ്രൻ ,എം വിനോദൻ എന്നിവർ പ്രസംഗിച്ചു.