new
ബാലചന്ദ്രൻ

പന്തീരാങ്കാവ്: കോഴിക്കോട് കോടതി റിട്ട. ജൂനിയർ സൂപ്രണ്ട് അറപ്പുഴ പടിഞ്ഞാത്ത് ബാലചന്ദ്രൻ (69) മലപ്പുറം പള്ളിക്കൽ ബസാറിൽ മകളുടെ വീട്ടിൽ നിര്യാതനായി.

കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പുഷ്പജ. മകൾ: പ്രിയദർശിനി (ഫ്ളവേഴ്സ് ടി.വി, യു.എസ്.എ). മരുമകൻ: ഭഗവത് കുമാർ (യു.എസ്.എ).

പരേതരായ അലുവങ്ങൽ പുൽപ്പറമ്പിൽ കരുണാകരക്കുറുപ്പിന്റെയും ഏറാംകുളങ്ങര പത്മാവതി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതയായ രുഗ്മിണി അമ്മ (റിട്ട. സർവേ ഡിപ്പാർട്ട്‌മെന്റ്), ശിവദാസൻ നായർ (റിട്ട. സർവേ ഡിപ്പാർട്ട്‌മെന്റ്), പരേതനായ രാധാകൃഷ്ണൻ, ഗിരിജ (റിട്ട. അദ്ധ്യാപിക).