കോഴിക്കോട് : സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വീണ്ടും ആറ് മാസത്തേക്ക് കൂടി മരവിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ബേപ്പൂർ തുറമുഖത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, സംസ്ഥാന കൗൺസിൽ അംഗം എം.വി ബഷീർ, ബ്രാഞ്ച് സെക്രട്ടറി കെ.വി.ബാലകൃഷ്ണൻ ,കെ.നജ്മൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.