tiger
മുത്തങ്ങ പൂച്ചക്കുളം ഭാഗത്ത് ചത്തനിലയിൽ കണ്ടെത്തിയ കടുവ

സുൽത്താൻബത്തേരി: വയനാട് വന്യജീവി സങ്കതത്തിലെ മുത്തങ്ങ റേഞ്ചിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പൂച്ചക്കുളം ഭാഗത്ത് കണ്ട പെൺകടുവയ്ക്ക് ഒമ്പത് വയസുണ്ടാവുമെന്ന് കരുതുന്നു. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. വയനാട് വന്യജീവി സങ്കതം മേധാവി നരേന്ദ്രബാബു, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻമാരായ സുനിൽകുമാർ, രമ്യ എന്നിവർ സ്ഥലത്തെത്തി. വൈൽഡ് ലൈഫ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻദാസ് എന്നിവർ പോസ്റ്റ് മോർട്ടം നടത്തി.