പേരാമ്പ്ര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. അഗ്രികൾചറൽ ഫാം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) പേരാമ്പ്ര സീഡ് ഫാം ഓഫീസിന് മുന്നിൽ സമരം നടത്തി. കാഷ്വൽ തൊഴിലാളികൾക്ക് മാസത്തിൽ 15 ദിവസമെങ്കിലും ജോലി നൽകണമെന്ന സർക്കർ ഉത്തരവ് നടപ്പിലാക്കുക, 32 സ്ഥിരം തൊഴിലാളികൾ വേണ്ട സ്ഥാനത്ത് ഇപ്പോൾ 22 പേരാണുള്ളത്. അത് 32 ലേക്ക് പുനസ്ഥാപിക്കാൻ നിർദേശം നൽകുക, സ്ഥിരം തൊഴിലാളികൾക്ക് പെൻഷൻ ഫണ്ടും പി എഫും പിടിച്ച് നൽകാനുള്ള നടപടി സ്വീരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത് .എ.ഐ.ടി.യു. സി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ബാബു കണ്ടോത്ത് അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് പി.കെ സുരേഷ്, ജില്ലാ സെക്രട്ടറി കെ ദാമോദരൻ എന്നിവർ അഭിവാദ്യം ചെയ്തു . കെ റീന സ്വാഗതവും പി.എം ശങ്കരൻ നന്ദിയും പറഞ്ഞു. ഇ.പി അഫ്സത്ത്, സി.കെ ശോഭ, കെ. ബിജിലേഷ് എന്നിവർ നേതൃത്വം നൽകി.