kunnamangalam-news

കുന്ദമംഗലം: പ്ലസ്ടു പരീക്ഷയിൽ ഫുൾ മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയിരിക്കുകയാണ് മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ ഈ ഇരട്ട സഹോദരിമാർ. പ്ലസ്ടു സയൻസ് വിഷയത്തിലാണ് ഇരട്ട സഹോദരിമാർ ഉന്നതവിജയം നേടിയത്. പ്രവാസിയായ പടനിലം തോട്ടംമേലാൽ അബ്ദുൽ നസീറിന്റെയും റൈഹാനത്തിന്റെയും മൂത്ത മക്കളായ ടി.എം ഹിനയും ടി.എം ഹിബയുമാണ് മിടുക്കികളായ ഈ വിജയികൾ. 2019 ലെ എസ്.എസ്.എൽ.സി പരീക്ഷയിലും ഇവർ ഫുൾ എ. പ്ലസ് നേടിയിരുന്നു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. സഹോദരൻ ഇഷാൽ മാക്കൂട്ടം എ.യു.പി സ്‌കൂൾ വിദ്യാർത്ഥിയാണ്.