ഫറോക്ക്: കൊളത്തറ, കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂർ ഫോർ ദി ഹാൻഡിക്കാപ്പ്ഡിന് പ്ലസ് ടൂവിന് ഈ വർഷവും സമ്പൂർണ്ണ വിജയം. കാഴ്ച പരിമിതരും കേൾവി പരിമിതരും പഠിക്കുന്ന സ്കൂളിന് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി നൂറു ശതമാനം വിജയമാണ് ലഭിച്ചു വരുന്നത്. 18 കാഴ്ചയില്ലാത്ത കുട്ടികളും 22 ശ്രവണ വൈകല്യമുള്ളവരും 8 ജനറൽ വിഭാഗത്തിലുള്ളവരും ഉന്നത വിജയം നേടി.
കാഴ്ച പരിമിതർക്ക് മാത്രമായി ഹോസ്റ്റൽ സൗകര്യമുള്ള കേരളത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണ് ഇത്. കാഴ്ച പരിമിതരായ വിദ്യാർത്ഥികൾ പൊതു വിഭാഗത്തിലെ വിദ്യാർത്ഥികളോടൊപ്പം സംയോജിത വിദ്യഭ്യാസം നേടുന്നുവെന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.