1

പയ്യോളി : പയ്യോളി പൊലീസ് സ്റ്റേഷനിൽ കേരള കൗമുദി പത്ര വിതരണത്തിന് തുടക്കം. ബി.ഡി.ജെ.എസ്‌ ജില്ലാ സെക്രട്ടറി കെ.എൻ രത്നാകരൻ , മണ്ഡലം പ്രസിഡന്റ്‌ സതീശൻ, മണ്ഡലം ട്രഷറർ ചന്ദ്രൻ സി.ടി.പി എന്നിവരുടെ സഹകരണത്തോടെയാണ് പത്ര വിതരണം ആരംഭിച്ചത്. ബി.ഡി.ജെ.എസ്‌ ജില്ലാ സെക്രട്ടറി രത്നാകരനിൽ നിന്നും സി.ഐ സുഭാഷ് ബാബു കെ.സി പത്രം ഏറ്റുവാങ്ങി. എസ്‌.ഐ രമേശൻ, എ.എസ്‌.ഐ രാജേഷ്, എ.എസ്‌.ഐ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.