കോഴിക്കോട്: ഓൺലൈൻ പഠനത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലെ ചതിക്കുഴികളെ കുറിച്ച് മാതാപിതാക്കളും അദ്ധ്യാപകരും ബോധവാൻമാരായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം ബൈജുനാഥ്. പ്രവാസി വ്യവസായി ശ്രീകുമാർ കോർമത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കൊരുക്കിയ ടാബ് വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

കൊവിഡ് പ്രതിസന്ധിയിലായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നടന്നു. ശ്രീകുമാർ കോർമത്തിന്റെ നേതൃത്വത്തിൽ ഇതുവരെ 3000ത്തിലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കൗൺസിലർമാരായ ഓമന മധു, ശിവപ്രസാദ്, കൃഷ്ണകുമാരി, കവിത അരുൺ എന്നിവർ സംബന്ധിച്ചു. തിരുവണ്ണൂർ ബാലകൃഷ്ണൻ സ്വാഗതവും സി. സത്യൻ നന്ദിയും പറഞ്ഞു.