e
നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിൽ നിന്ന് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പഠിതാക്കൾ കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിനൊപ്പം

കോ​ഴി​ക്കോ​ട്:​ ​ന​ട​ക്കാ​വ് ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​തു​ല്യ​ത​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് ​പു​റ​ത്തെ​ത്തി​യ​ ​പ​ഠി​താ​ക്ക​ൾ​ ​മേ​യ​റെ​ ​ക​ണ്ട് ​ആ​ദ്യം​ ​ഒ​ന്ന് ​അ​മ്പ​ര​ന്നു.​ ​അ​ദ്ധ്യാ​പ​ക​യെ​ന്ന​ ​മ​ട്ടി​ൽ​ ​ത​ന്നെ​ ​മേ​യ​ർ​ ​ഡോ.​ബീ​ന​ ​ഫി​ലി​പ്പ് ​ചോ​ദ്യ​പേ​പ്പ​ർ​ ​വാ​ങ്ങി​ ​പ​രീ​ക്ഷ​യെ​ ​കു​റി​ച്ചു​ ​ചോ​ദി​ച്ചു​ ​തു​ട​ങ്ങി​യ​തോ​ടെ​ ​ആ​ദ്യ​ത്തെ​ ​അ​ങ്ക​ലാ​പ്പൊ​ക്കെ​ ​മാ​റി.​ ​ടീ​ച്ച​ർ​ ​മേ​യ​ർ​ക്കു​ ​മു​ന്നി​ൽ​ ​അ​വ​രൊ​ക്കെ​യും​ ​കൊ​ച്ചു​കു​ട്ടി​ക​ളാ​യി​ ​മാ​റി.​ ​ഒ​ടു​വി​ൽ​ ​സെ​ൽ​ഫി​ ​കൂ​ടി​ ​ക​ഴി​ഞ്ഞേ​ ​അ​വ​ർ​ ​മേ​യ​റെ​ ​വി​ട്ടു​ള്ളൂ. സം​സ്ഥാ​ന​ ​സാ​ക്ഷ​ര​താ​ ​മി​ഷ​ൻ​ ​ആ​വി​ഷ്ക​രി​ച്ച​ ​സ​മ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ഖേ​ന​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു​ ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ ​കു​ടും​ബ​ശ്രീ​ ​വ​നി​ത​ക​ളും​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​തു​ല്യ​ത​ ​പ​ഠി​താ​ക്ക​ളും​ ​പൊ​തു​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷം​ ​മേ​യ​റു​ടെ​ ​വാ​ക്കു​ക​ളി​ൽ​ ​കു​റ​ച്ചൊ​ന്നു​മാ​യി​രു​ന്നി​ല്ല.​ ​വ​രും​വ​ർ​ഷ​ങ്ങ​ളി​ലും​ ​സ​മ​ ​പ​ദ്ധ​തി​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​താ​ത്പ​ര്യ​മു​ള്ള​ ​എ​ല്ലാ​ ​വ​നി​ത​ക​ൾ​ക്കും​ ​സൗ​ജ​ന്യ​മാ​യി​ ​തു​ല്യ​താ​ ​കോ​ഴ്സി​ന് ​ചേ​ർ​ന്നു​ ​പ​ഠി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.