കുന്ദമംഗലം: സഹപാഠികൾക്ക് ജെ.ആർ.സി കാഡറ്റുകൾ സാമ്പത്തിക സഹായം നൽകി. മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങളാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്കായി മൊബൈൽ ഫോൺ വാങ്ങാൻ പണം സ്വരൂപിച്ച് നൽകിയത്. സ്കൂൾ ജെ.ആർ.സി ഗ്രൂപ്പ് ലീഡർ ഹയാ ഹനൂൻ പ്രധാനാദ്ധ്യാപകൻ വി. മുഹമ്മദ് ബഷീറിന് തുക കൈമാറി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സ്ക്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ പി.കെ.സുലൈമാൻ മാസ്റ്റർ,പി.കെ.അൻവർ ,ജെ.ആർ.സി കൗൺസിലർമാരായ പി.അബ്ദു റഹിമാൻ, പി.ജാഫർ, ടി.ധന്യ, എം.ജുമാന എന്നിവർ സംബന്ധിച്ചു.