വടകര: ദേശീയപാത സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം നൽകാതെ വ്യാപാരികളെയും തൊഴിലാളികളെയും കുടിയൊഴിപ്പിക്കുന്ന റവന്യൂ വിഭാഗത്തിന്റെ നിയമ വിരുദ്ധ നടപടിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി വ്യാപാരികൾ. നഷ്ട പരിഹാരം ലഭിക്കാതെ കുടിയൊഴിഞ്ഞു പോകില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വിളിച്ചു ചേർത്ത വടകരയിലെ വ്യാപാരികളുടെ കൺവെൻഷൻ തീരുമാനിച്ചു .ഏകോപന സമിതി നാരായണ നഗരം യൂണിറ്റ് പ്രസിഡന്റ് പി.എ കാദർ അദ്ധ്യക്ഷത വഹിച്ചു . കർമസമിതി ജില്ലാ കൺവീനർ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്‌തു. എം.അബ്ദുൽ സലാം , പ്രദീപ് ചോമ്പാല , പി.പ്രകാശ് കുമാർ , അഹമ്മദ് വടകര , പി.സുരേഷ്, എൻ.പി ഗോപി എന്നിവർ പ്രസംഗിച്ചു.